ഇസ്ദിഹരേ മൈമൂന്‍- 25; ഡിഫന്‍സര്‍ ജേതാക്കള്‍

Sep 9, 2025 - 12:13
ഇസ്ദിഹരേ മൈമൂന്‍- 25;  ഡിഫന്‍സര്‍ ജേതാക്കള്‍

മൊഗ്രാല്‍: 'തിരു വസന്തം 1500' കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ നടക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി മൈമൂന്‍ നഗര്‍ മുനീറുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ത്ഥികളുടെ കലാ മത്സരം ഇസ്ദിഹാരെ മൈമൂന്‍ -25 സംഘടിപ്പിച്ചു. 3 ടീമുകളിലായി 214 മത്സരാര്‍ത്ഥികള്‍ 76 ഇന കലാ മത്സരങ്ങളില്‍ മാറ്റൊരുക്കിയപ്പോള്‍ 678 പോയിന്റ് നേടി ഡിഫന്‍സര്‍ ജേതാക്കളായി. വന്‍സിഡര്‍ 649, ഗാനഡര്‍ 551 പോയിന്റുകള്‍ നേടി രണ്ടും മൂന്നും സ്ഥാനക്കാരായി. ജമാഅത്ത് പ്രസിഡന്റ് വി പി അബ്ദുള്ള ഫൈസി, മുദരിസ് ഇര്‍ഫാന്‍ ഹികമി സഖാഫി കിന്യ, ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ കാദിര്‍ ഹാജി റഹ്‌മാനിയ്യ, സ്വാഗത സംഘം ഭാരവാഹികളായ അഷ്റഫ് അല്‍ ആമീന്‍, ഫാറൂഖ് സുഹ്രി, ആരിഫ് എഞ്ചിനീയര്‍ ആരിഫ് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. സദര്‍ മുഅല്ലിം അബ്ദുല്‍ റസാഖ് സഖാഫി കോട്ടകുന്ന്, അബ്ദുള്ള മുസ്ലിയാര്‍, അബ്ദുള്ള അമാനി, സുഹൈല്‍ സഖാഫി, രിഫാഇ ഹിഷാമി, മമ്മു മൈമൂന്‍ നഗര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0