മര്‍കസ് മൈമന്‍ മീലാദ് റാലി പ്രൗഢമായി
മൊഗ്രാല്‍ പുത്തൂര്‍: തിരുനബിയുടെ 1500-ാം ജന്മദിനാഘോഷത്തിനോടനുമ്പന്ധിച്ച് തിരു വസന്തം 1500 എന്ന ശീര്‍ഷകത്തില്‍ കോട്ടക്കുന്ന് മര്‍കസ് മൈമനിന്റെയും സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടക്കുന്നില്‍ നടന്ന മീലാദ് റാലി പ്രൗഢമായി. വൈകുന്നേരം നാലിന് മര്‍കസ് മൈമന്‍ പരിസരത്തു നിന്ന് സയ്യിദ് സീതിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച റാലി കോട്ടക്കുന്ന് ജുമാ മസ്ജിദ് പരിസരത്ത് സമാപിച്ചു. നബി പ്രകീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും മര്‍കസ് മൈമന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്നു. മര്‍കസ് മൈമന്‍ അല്‍ മദ്‌റസത്തുസ്സുന്നിയ്യ, പെരിയെടുക്ക സി എം മടവൂര്‍ സ്മാരക മദ്രസ വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും ഫ്ളവര്‍ ഷോയും ശ്രദ്ധേയമായി.
സയ്യിദ് ബദറുദ്ദീന്‍ അല്‍-ഹികമി, മര്‍കസ് മൈമന്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി, സഈദ് സഅദി കോട്ടക്കുന്ന്, മുഹമ്മദ് തങ്ങള്‍, അബ്ദുല്‍ റസാഖ് സഖാഫി, അഹ്‌മദ് സഅദി ചെങ്കള, ബദുഷ ഹാദി സഖാഫി, അബ്ദുല്ല മുസ്ലിയാര്‍, കരീം മുസ്ലിയാര്‍, ഫാറൂഖ് സഖാഫി, നൗഷാദ് മൈമന്‍, സൈനുദ്ദീന്‍ ഹിമമി, മുനീര്‍ ഹാഷിമി, ബി കെ മൊയ്ദു ഹാജി, മമ്മു ഹാജി, മുഹമ്മദ് മുണ്ടക്ക, അബൂബക്കര്‍ ഗുഡ് മോര്‍ണിംഗ്, സുലൈമാന്‍ കുഞ്ചാര്‍, അബ്ദുല്ല മുറാദി, ജമാല്‍ കെ കെ, സിറാജ് കോട്ടക്കുന്ന്, സകരിയ മഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



