കാസര്‍കോഡിന്റെ വികസന മുന്നേറ്റത്തില്‍ ഭാഗമാവാന്‍ അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: കേരള വികസന മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ അദാനി ഗ്രൂപ്പ് കാസര്‍കോടും പദ്ധതി തുടങ്ങാന്‍ താല്‍പ്പര്യം അറിയിച്ചു. വികസനത്തില്‍ പിന്നോക്കാവസ്ഥ നേരിടുന്ന കാസര്‍കോട്ട് പദ്ധതി തുടങ്ങാന്‍ സര്‍ക്കാരിന്റെ കൈവശവും അല്ലാതെയും ആവശ്യത്തിന് ഭൂമി ലഭിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അദാനി ഗ്രൂപ്പ് കേരള ഹെഡ് ഡോ. അനില്‍ ബാലകൃഷ്ണന്‍ താല്‍പ്പര്യം അറിയിച്ചത്. വിഴിഞ്ഞം പദ്ധതി പ്രദേശം സന്ദര്‍ശിച്ച കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പ്രതികരണം. ചെയര്‍മാന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



