കേരള മുസ്ലിം ജമാഅത്ത്, മര്‍കസ് മൈമന്‍ മീലാദ് റാലി നാളെ

Sep 2, 2025 - 15:40
കേരള മുസ്ലിം ജമാഅത്ത്, മര്‍കസ് മൈമന്‍ മീലാദ് റാലി നാളെ

മൊഗ്രാല്‍ പുത്തൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയും കോട്ടക്കുന്ന് മര്‍കസുല്‍ മൈമനും സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് റാലി നാളെ വൈകുന്നേരം 4 മണിക്ക് മര്‍കസ് മൈമന്‍ പരിസരത്തു നിന്നാരംഭിക്കും. തിരുനബി (സ)യുടെ ജന്മദിനത്തിന്റ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയില്‍ പ്രാസ്ഥാനിക നേതാക്കള്‍, സ്ഥാപന ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, മദ്രസ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ അണി നിരക്കും. കോട്ടക്കുന്ന് അല്‍ മദ്രസത്തുസ്സുന്നയ്യ: വിദ്യാര്‍ത്തോയുടെയും പെരിയെടുക്ക സുന്നി മദ്രസ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ നടക്കുന്ന ദഫ്,സ്‌കൗട്,ഫ്ളവര്‍ ഷോയും റാലിയില്‍ ശ്രദ്ധേയമാവും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0