കാസര്‍കോട് ജില്ലാ സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ നിലവില്‍ വന്നു
തൃക്കരിപ്പൂര്‍: നാലു പതിറ്റാണ്ടിലേറെ മലയാളക്കരയില്‍ അക്ഷരവെളിച്ചം സമ്മാനിച്ച സിറാജിന്റെ പ്രചരണ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് വേണ്ടി കാസര്‍ഗോഡ് ജില്ലാ സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. 'നേരിന്റെ അക്ഷരവെളിച്ചം' എന്ന ശീര്‍ഷകത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂര്‍ അല്‍ മുജമ്മഇല്‍ നടന്ന മുസ്ലിം ജമാഅത്ത് നേതൃയോഗത്തില്‍ അലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മജീദ് കക്കാട്, മുഹമ്മദ് മദനി പറവൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസല്‍ മദനി, വി സി അബ്ദുള്ളാഹി സഅദി, യൂസഫ് മദനി ചെറുവത്തൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഹമീദ് സി എല്‍ പ്രസംഗിച്ചു.
പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍: അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി(ചെയര്‍മാന്‍). ബശീര്‍ മങ്കയം(കണ്‍വീനര്‍). സി എം എ ചേരൂര്‍(കോ.ഓഡിനേറ്റര്‍). കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, സിദ്ധീഖ് സഖാഫി ബായാര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ഇല്യാസ് കൊറ്റുമ്പ, എം ടി പി ഇസ്മാഈല്‍ സഅദി, റഈസ് മുഈനി(അംഗങ്ങള്‍). സോണ്‍ കോ.ഓഡിനേറ്റര്‍മാര്‍: മൊയ്തന്‍ മൂടംബയല്‍(മഞ്ചേശ്വരം), മുഹമ്മദ് ഹാജി സോങ്കാല്‍(ഉപ്പള), അശ്‌റഫ് സഅദി ആരിക്കാടി(കുമ്പള), അഹമ്മദ് സഅദി(കാസര്‍കോട്), മുഹമ്മദ് മൗലവി(ബദിയടുക്ക), അബ്ദുറസാഖ് സഖാഫി പള്ളങ്കോട്(മുളേളരിയ), അശ്‌റഫ് കരിപ്പൊടി(ഉദുമ), അബ്ദുസ്സത്താര്‍ പഴയകടപ്പുറം(കാഞ്ഞങ്ങാട്), ഇ കെ അബബൂബക്കര്‍(തൃക്കരിപ്പൂര്‍).
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



