മുത്ത് നബി സ്‌നേഹ സദസ്സും അസ്മാഉല്‍ ഹുസ്‌ന മജ്‌ലിസും 7ന് അല്‍ നൂര്‍ ക്യാമ്പസില്‍
കാസറഗോഡ്: അല്‍ ഇത്‌റ സാദാത്ത് സംഘം കാസറഗോഡ് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മുത്ത് നബി സ്‌നേഹ സദസ്സും മാസാന്ത അസ്മാഉല്‍ ഹുസ്‌ന മജ്‌ലിസും സെപ്തംബര്‍ 7 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഉളിയത്തടുക്ക നാഷണല്‍ നഗര്‍ അല്‍ നൂര്‍ ക്യാമ്പസില്‍ നടക്കും. ഹുബ്ബുറസൂല്‍ പ്രഭാഷണം പ്രകീര്‍ത്തന സദസ്സ്, മൗലീദ് ജല്‍സ, അസ്മാഉല്‍ ഹുസ്‌ന മജ്‌ലിസ്, സമാപന പ്രാര്‍ത്ഥന നടക്കും. സയ്യിദ് അലവി അല്‍ ഐദറൂസി ചെട്ടുംകുഴി, എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍ പെരിയടുക്ക, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി റഹ്‌മാനിയ്യ നഗര്‍, സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ, സയ്യിദ് സുഹൈല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ അരിഫാഈ തങ്ങള്‍ നേതൃത്വം നല്‍കും. നിരവധി സാദാത്തുക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. തുടര്‍ന്നുള്ള എല്ലാ ഇംഗ്ലീഷ് മാസങ്ങളിലും ആദ്യ ഞായറാഴ്ച വൈകിട്ട് അസര്‍ നിസ്‌കാര ശേഷം അസ്മാഉല്‍ ഹുസ്‌ന മജ്‌ലിസ് നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



