'നബിയാരവം' പ്രകീര്‍ത്തന സദസ്സൊരുക്കി അലിഫ് വാലി കുരുന്നുകള്‍

Aug 29, 2025 - 11:57
'നബിയാരവം' പ്രകീര്‍ത്തന സദസ്സൊരുക്കി അലിഫ് വാലി കുരുന്നുകള്‍

ചള്ളങ്കയം: പ്രവാചകര്‍ തിരുനബി(സ)യുടെ 1500-ാമത് ജന്മദിനഭാഗമായി നബി പ്രകീര്‍ത്തന സദസ്സൊരുക്കി ചള്ളങ്കയം അലിഫ് വാലി ശ്രദ്ധേയമായി. അലിഫ് വാലിയിലെ കുരുന്നു പഠിതാക്കള്‍ക്കൊപ്പം രക്ഷിതാക്കളും പ്രവാചകാനുരാഗികളും സംഗമിച്ചപ്പോള്‍ നബിസ്‌നേഹത്തിന്റെ അനര്‍വചനീയ സംഗമമായി 'നബിയാരവം' മാറി. നബി പ്രകീര്‍ത്തന കാവ്യമായ ബുര്‍ദയുടെ ഇശലുകള്‍ ഈണത്തില്‍ ചൊല്ലിയും കുരുന്നുകള്‍ പാടിയ മൗലിദ് ജല്‍സയും കുഞ്ഞിളം മനസ്സുകളിലെ നബി സ്‌നേഹം പ്രകടമാക്കി. റബീഇന് സ്വാഗതമോതി സംഘടിപ്പിച്ച മീലാദ് വിളംബര റാലിയില്‍ സ്‌നേഹപൂക്കളുമായി കുരുന്നുകള്‍ അണിനിരന്നു. ഹാഫിസ് അമീന്‍ സഖഫി നേതൃത്വം നല്‍കി.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0