'മുത്ത് നബി ചരിതം' എസ് ജെ എം ജില്ലാ കമ്മിറ്റി ടാലന്റ് മത്സരം സംഘടിപ്പിക്കുന്നു

Aug 29, 2025 - 11:30
'മുത്ത് നബി ചരിതം' എസ് ജെ എം ജില്ലാ കമ്മിറ്റി ടാലന്റ് മത്സരം സംഘടിപ്പിക്കുന്നു

കാസറഗോഡ്: തിരുനബി(സ)യുടെ ആയിരത്തി അഞ്ഞൂറാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് മുത്ത് നബി ടാലന്റ് മത്സരം സംഘടിപ്പിക്കുന്നു. അര ലക്ഷം വിദ്യാര്‍ത്ഥികളിലേക്ക് 'മുത്ത് നബി ചരിതം' എന്ന പുസ്തകം എത്തിച്ച് അവരുടെ വായനക്ക് ശേഷമാണ് മത്സരം സംഘടിപ്പിക്കുന്നത്. 
എഴുത്തുകാരനും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ ഡോ:അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി കുട്ടികള്‍ക്ക് വേണ്ടി തിരു നബിയുടെ ചരിത്രം വളരെ ലളിതമായി അവതരിപ്പിക്കുന്ന ഈ പുസ്തകം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഗീകൃത മദ്‌റസകളില്‍ ലഭ്യമാണ്.

മൂന്ന് ഘട്ടങ്ങളിലയാണ് മത്സരം നടക്കുന്നത്. ഒന്നാം ഘട്ടം മദ്‌റസകളില്‍ സെപ്റ്റംബര്‍ 21 ന് സംഘടിപ്പിക്കും. അതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ മദ്‌റസ ടീമായി റെയ്ഞ്ച് മല്‍സരത്തിലേക്ക് യോഗ്യത നേടും. ജില്ലയിലെ 17 റെയ്ഞ്ചുകളിലും 2 ഡിവിഷനുകളിലും ഒക്ടോബര്‍ 12 ന് മുമ്പായി  മല്‍സരം നടക്കും. മൂന്നാം ഘട്ടമായ ഫൈനല്‍  മത്സരം ജില്ലാ കമ്മറ്റി ഒക്ടോബര്‍ 26 ന് നടത്തും. വിജയികള്‍ക്ക് 3333,2222,1111 ക്യാഷ് ആവാര്‍ഡുകളും മെമൊന്റോയും സമ്മാനിക്കും.

ഇത് സംബന്ധമായി നടന്ന എസ് ജെ എം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടകുന്ന് അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി കോളവയല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഅദിചുള്ളിക്കാനം, ഇല്യാസ് മൗലവി കൊറ്റുമ്പ, സയ്യിദ് സൈഫുള്ള തങ്ങള്‍, അബ്ദുല്‍ കരീം സഖാഫി കുണിയ, കാസിം നഈമി കാട്ടിപ്പാറ, റിഷാദ് സഖാഫി നെല്ലിക്കട്ട,  അബ്ദുല്‍ റഷീദ് അമാനി സംബന്ധിച്ചു.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0