ആശമാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ

Aug 27, 2025 - 14:36
ആശമാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം തുടരുന്ന ആശമാര്‍ക്ക് ആശ്വാസം. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച സമിതി നിലവില്‍ 7000 രൂപയുള്ള ഓണറേറിയം10000 ആയി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്ക് സമര്‍പ്പിച്ചു. തങ്ങളുടെ ന്യായമായ ആവശ്യമെന്ന് തെളിഞ്ഞെന്നും ശുപാര്‍ശ വൈകിപ്പിക്കാതെ നടപ്പിലാക്കണമെന്നും സമരം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും ആശമാര്‍ പറഞ്ഞു. 
ഓണറേറിയം വര്‍ധിപ്പിക്കുക, കുടിശ്ശികയായ ഓണറേറിയവും ഇന്‍സെന്റീവും ഉടന്‍ വിതരണം ചെയ്യുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0