കുമ്പള ടോള്‍ ബൂത്ത് നിര്‍മ്മാണം; പ്രതിഷേധിച്ച ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു പൊലീസ്
കുമ്പള: ദേശീയ പാത വികസന ഭാഗമായി ആരിക്കാടിയില്‍ നിര്‍മ്മിക്കാനൊരുങ്ങിയ ദേശീയപാത ടോള്‍ ബൂത്ത് നിര്‍മ്മാണം തടഞ്ഞ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ഇന്ന് രാവിലെ പൊലീസിന്റെ സുരക്ഷിതത്വത്തില്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ സംഘടിച്ചെത്തിയ ആക്ഷന്‍ കമ്മിറ്റി ഉച്ചയോടെ നിര്‍മ്മാണ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. പൊലീസ് പിരിഞ്ഞു പോവാന്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും പ്രതിഷേധം തുടര്‍ന്ന സമരക്കാരെ പൊലീസ് സംഘം അറസ്റ്റു ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. കുമ്പളയില്‍ ടോള്‍ബൂത്ത് സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് അധിക ഭാരമടിച്ചേല്‍പ്പിക്കാനുള്ള ദേശീയപാത അധികൃതരുടെ നീക്കമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ആരിക്കാടി ടോള്‍ ബൂത്ത് നിര്‍മ്മാണത്തിനെതിരെ മാസങ്ങളോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് നേരത്തെ നിര്‍ത്തിവെച്ച നിര്‍മ്മാണം ഇന്ന് രാവിലെ പുനഃരാംഭിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



