തെരുവ് നായ ആക്രമം രൂക്ഷം; മദ്രസയിലേയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് കടിയേറ്റു
കാസര്‍കോട്: തെരുവ് നായ ആക്രമം രൂക്ഷമായതോടെ ഭീതിയിലായി നാട്ടുകാര്‍. മഞ്ചേശ്വരത്ത് മദ്രസയിലേയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു. മഞ്ചേശ്വരം അബ്ദുല്‍ റഷീദിന്റെ മകനും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ റഫാനെയാണ് നായ ആക്രമിച്ചത്. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നു നേരത്തെ തന്നെ പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നായ ആക്രമണ വാര്‍ത്തകള്‍ വന്നിരുന്നു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, ഏണിയാര്‍പ്പില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരി ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടിയേറ്റിരുന്നു. തെരുവ് നായ ആക്രമത്തിന് ഇരയാകുന്നവരില്‍ അധികവും വിദ്യാര്‍ത്ഥികളാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



