കുറ്റിക്കോല്‍ സഫ മീലാദ് ക്യാമ്പയിന്‍; വിളംബര റാലി 27ന്
കുറ്റിക്കോല്‍: തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ കുറ്റിക്കോല്‍ സഫ സഅദിയ്യയില്‍ വിവിധ പരിപാടികളോടെ മീലാദ് ക്യാമ്പയിന്‍ ആചരിക്കുന്നു. മീലാദ് വിളംബരം ചെയ്തു കൊണ്ട് സഫ കമ്മിറ്റി, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതൃത്വത്തില്‍ ആഗസ്റ്റ് 27ന് വിളംബര റാലി നടത്തും. വൈകിട്ട് 4 മണിക്ക് സഫയില്‍ നിന്നും പുറപ്പെട്ട് കുറ്റിക്കോലില്‍ സമാപിക്കും. ക്യാമ്പയിന്റെ ഭാഗമായി മാസം മുഴുവന്‍ മൗലീദ് മജ്ലിസ് സംഘടിപ്പിക്കും. ദര്‍സ്, മദ്‌റസ, ഷീ ഗാര്‍ഡന്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ മീലാദ് ഫെസ്റ്റ് നടക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഉമ്മര്‍ മാണിമൂല (ചെയര്‍മാന്‍), അബൂബക്കര്‍ കുറ്റിക്കോല്‍ (ജനറല്‍ കണ്‍വീനര്‍), വില്ലേജ് അബ്ദുറഹ്‌മാന്‍ (ട്രഷറര്‍), മുഹമ്മദ് കുഞ്ഞി ബേത്തലം, അഷ്‌റഫ് സഖാഫി തലേകുന്ന്, സി എ മുഹമ്മദ് കുഞ്ഞി കുണ്ടംകുഴി, മുനീര്‍ ഹിമമി മണിമൂല, സി ഇ മുഹമ്മദ് കുഞ്ഞി ചേടിക്കുണ്ട് (വൈസ് ചെയര്‍മാന്‍), ഫസല്‍ മൗലവി പടുപ്പ്, ഇസ്മായില്‍ ബദവി കുറ്റിക്കോല്‍, ബഷീര്‍ കൊക്കട, എന്‍ എം ഹമീദ് ആനക്കല്ല്, എ ബി ശാഫി ഏണിയാടി (കണ്‍വീനര്‍), ഹസൈനാര്‍ സഅദി പടുപ്പ് (കോഡിനേറ്റര്‍).
യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍ അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി വിഷയാവതരണം നടത്തി. അബ്ദുല്‍ കരീം സഅദി, എന്‍ എ മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍, പി എം സുബൈര്‍ പടുപ്പ്, റസാഖ് കുറ്റിക്കോല്‍ സംസാരിച്ചു. സുലൈമാന്‍ മുസ്ലിയാര്‍ സ്വാഗതവും ഹസൈനാര്‍ സഅദി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



