ഈ മാസം 26 മുതല്‍ എ എ വൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും ഓണക്കിറ്റുകളെത്തും
തിരുവനന്തപുരം: ഓണക്കിറ്റുകളുടെ വിതരണം ഈ മാസം 26 മുതല്‍ ലഭിക്കും. ആറ് ലക്ഷത്തില്‍ പരം എ എ വൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കുമാണ് പതിനാലിനം ഭക്ഷ്യ ഉത്പന്നങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റ് നല്‍കുകയെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സെപ്തംബര്‍ നാലോടെ വിതരണം പൂര്‍ത്തിയാക്കും. ബി പി എല്‍- എ പി എല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും. 250ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളും പുതുതായി പുറത്തിറക്കിയ സാധങ്ങളും ഓണം പ്രമാണിച്ച് വലിയ വിലക്കുറവില്‍ ലഭിക്കും. അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്‌സ് എന്നീ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭ്യമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



