പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം അടിച്ച് പൊട്ടിച്ച പ്രധാനധ്യാപകനെതിരെ പോലീസ് കേസെടുത്തു

Aug 19, 2025 - 10:24
Aug 19, 2025 - 10:27
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം അടിച്ച് പൊട്ടിച്ച പ്രധാനധ്യാപകനെതിരെ പോലീസ് കേസെടുത്തു

കാസര്‍ഗോഡ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസില്‍ അസംബ്ലിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം ഹെഡ്മാസ്റ്റര്‍ അടിച്ച് പൊട്ടിച്ചത്. ബാലാവകാശ കമ്മീഷന്‍ ഇന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി തെളിവെടുക്കും. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്നലെ കുണ്ടംകുഴി സ്‌കൂളിലെത്തി ഹെഡ്മാസ്റ്റര്‍ എം അശോകന്റെയും പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധന ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0