കേരള മുസ്ലിം ജമാഅത്ത് ക്രിയേഷന്‍ പ്രൗഢം; ആര്‍ ഡി രൂപീകൃതമായി

Aug 18, 2025 - 13:47
കേരള മുസ്ലിം ജമാഅത്ത് ക്രിയേഷന്‍ പ്രൗഢം; ആര്‍ ഡി രൂപീകൃതമായി

കാസര്‍ഗോഡ്: 'നൂറ് പ്രകാശവര്‍ഷങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ 2026ല്‍ നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി കേരള മുസ്ലിം ജമാഅത്ത് കാസര്‍ഗോഡ് സോണ്‍ സംഘടിപ്പിച്ച 'ക്രിയേഷന്‍ 25'  പ്രൗഢമായി. സോണ്‍ സര്‍ക്കിള്‍ യൂണിറ്റ് സംഘടനാ ഇ സി ഭാരവാഹികളും മെന്റര്‍മാരും ഉള്‍പ്പെടെ നാല്പതില്‍പരം യൂനിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ക്രിയേഷനില്‍ പങ്കെടുത്തു. ലീഡര്‍ഷിപ്പ് സംഘാടനം, പ്രസ്ഥാനം, ആദര്‍ശം എന്നീ വിഷയങ്ങളില്‍ സുലൈമാന്‍ കരിവെള്ളുര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ വിഷയമവതരിപ്പിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനംചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ഇത്തിഹാദ് മുഹമ്മദ് ഹാജി, മൊയ്ദു സഅദി ചേരൂര്‍ സംബന്ധിച്ചു. ആസന്നമായ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് മേല്‍നോട്ടംവഹിക്കാന്‍ റീ ഓര്‍ഗനൈയിസിംഗ് ഡയാറക്ടറേറ്റ് (ആര്‍ ഡി)രൂപീകരിച്ചു. സെക്രട്ടറി സി എം എ ചേരൂര്‍ സ്വാഗതവും ഹുസൈന്‍ മുട്ടത്തോടി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0