ബദിയടുക്ക കന്യപ്പാടിയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
ബദിയടുക്ക: കുമ്പള- ബദിയഡുക്ക കെ സ് ടി പി റോഡില്‍ കന്യപ്പാടി വളവില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് അപകടം. കുമ്പള ഭാഗത്തു നിന്നു ബദിഡയുക്ക ഭാഗത്തേക്ക് മുട്ട ലോഡുമായി പോവുകയായിരുന്ന ലോറി കന്യപ്പാടി ഗോളിയടുക്ക വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ആളും നിസാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ ലോറിക്ക് വലിയ കേടുപാടുണ്ടായി.
What's Your Reaction?
Like
2
Dislike
1
Love
1
Funny
1
Angry
0
Sad
2
Wow
0



