അതുല്യയുടെ മരണം; എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലായതിന് പിന്നാലെ ഭര്‍ത്താവിന് ഇടക്കാല ജാമ്യം

Aug 10, 2025 - 17:16
അതുല്യയുടെ മരണം; എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലായതിന് പിന്നാലെ ഭര്‍ത്താവിന് ഇടക്കാല ജാമ്യം

കൊല്ലം: ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് വിദേശത്തു നിന്നുള്ള യാത്രക്കിടെ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായി. പിന്നാലെ കൊല്ലം സെഷന്‍സ് കോടതി രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യം ഇടക്കാലമായി നല്‍കി. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് പോലീസിന് കൈമാറുകയുമായിരുന്നു.

ജൂലൈ 19നാണ് ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്ലാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അതുല്യയെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. സതീഷിന്റെ മാനസിക, ശാരീരിക പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ പരാതി. അതുല്യ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ അന്വേഷച്ചിരുന്ന കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0