മുഹിമ്മാത്ത് മീലാദ് വിളംബര റാലി; പ്രഖ്യാപന സമ്മേളനം ഇന്ന് മൊര്‍ത്തണയില്‍

Aug 10, 2025 - 11:55
മുഹിമ്മാത്ത് മീലാദ് വിളംബര റാലി; പ്രഖ്യാപന സമ്മേളനം ഇന്ന് മൊര്‍ത്തണയില്‍

മഞ്ചേശ്വരം: പുണ്യ റബീഇനെ സ്വാഗതം ചെയ്ത് മുഹിമ്മാത്ത് നടത്തുന്ന മീലാദ് വിളംബര റാലിയുടെ പ്രഖ്യാപന സമ്മേളനം ഇന്ന് ഞായര്‍ വൈകുന്നേരം നാലു മണിക്ക് മഞ്ചേശ്വരം മൊര്‍ത്തണയില്‍ നടക്കും. മുഹിമ്മാത്ത് മദ്ഹ് റസൂല്‍ ഫൗണ്ടേഷന്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ എച്ച് അബ്ദുറഹ്‌മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ മൂസല്‍ മദനി തലക്കി പ്രഖ്യാപനം നടത്തും. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ പദ്ധതി അവതരിപ്പിക്കും.സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, തുടങ്ങി സ്ഥാപന, പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും. 
തിരു നബിയുടെ 1500 മത് ജന്മദിത്തോടനുബന്ധിച്ച് 'മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ വ്യത്യസ്തങ്ങളായ പദ്ധതികളാണ് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്നത്. 12 ദിവസം നീണ്ടു നില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സ്, മീലാദ് റാലി, ഗ്രാന്‍ഡ് മൗലിദ്, രോഗികള്‍ക്കുള്ള കാരുണ്യ സ്പര്‍ശം തുടങ്ങിയ പരിപാടികള്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0