ക്ലാസ്സിലിരിക്കെ പത്തി വിടര്‍ത്തി മൂര്‍ഖന്‍; അങ്കണ്‍വാടി കുട്ടികള്‍ രക്ഷപ്പെട്ടത് തല നാഴികക്ക്
കൊച്ചി: അങ്കണ്‍വാടി കുട്ടികള്‍ ക്ലാസ്സിലിരിക്കെ പത്തി വിടര്‍ത്തി മൂര്‍ഖന്‍. എറണാകുളം തടിക്കക്കടവില്‍ അങ്കണ്‍വാടിയിലെ അലമാരയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. പാടശേഖരത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അങ്കണ്‍വാടി പ്രവര്‍ത്തിക്കുന്നത്. എട്ട് കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ ക്ലാസ്സിലുണ്ടായിരുന്നു. കളിമുറിയിലെ കളിപ്പാട്ടം സൂക്ഷിച്ച അലമാരയില്‍ നിന്ന് കളിപ്പാട്ടം മാറ്റുന്നതിനിടെ അങ്കണ്‍വാടിയിലെ ആയയാണ് പാമ്പിനെ കണ്ടത്. ആയയും കുട്ടികളും തലനാരിഴക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഉടന്‍ കുട്ടികളെ മുറിയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കുകക്കുകയും ആയയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വനം വകുപ്പിന് വിവരം അറിയിക്കുകയുമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



