മസ്ജിദുല്‍ അഖ്‌സയില്‍ ജൂത പ്രാര്‍ത്ഥന; പ്രകോപനം സൃഷ്ടിടിച്ച് ഇസ്‌റാഈല്‍ മന്ത്രി

Aug 5, 2025 - 11:40
മസ്ജിദുല്‍ അഖ്‌സയില്‍ ജൂത പ്രാര്‍ത്ഥന; പ്രകോപനം സൃഷ്ടിടിച്ച് ഇസ്‌റാഈല്‍ മന്ത്രി

ഗസ്സ: മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യകേന്ദ്രമായ മസ്ജിദുല്‍ അഖ്‌സയില്‍ കയറി പ്രാര്‍ഥന നടത്തി ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമന്‍ ബെന്‍ഗവീര്‍. പതിറ്റാണ്ടുകളായി മസ്ജിദിന്റെയും കോമ്പൗണ്ടിന്റെയും നിയന്ത്രണം ജോര്‍ദാനാണെങ്കിലും അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ച് മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബെന്‍ഗവീര്‍ മസ്ജിദിനകത്ത് കയറി ജൂത പ്രാര്‍ഥന നടത്തിയത്. 
ഏറെ കാലമായി മസ്ജിദിന്റെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള നീക്കമാണ് ഇസ്‌റാഈല്‍ ഭരണകൂടം നടത്തുന്നത്. തിസ്അ ബിആവ് എന്ന പേരില്‍ യഹൂദ വിശ്വാസികള്‍ ആചരിക്കുന്ന വാര്‍ഷിക ദിനത്തിലായിരുന്നു ഇസ്‌റാഈല്‍ മന്ത്രി മസ്ജിദില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തിയത്. യഹൂദ വിശ്വാസികള്‍ക്ക് മസ്ജിദ് കോമ്പൗണ്ടില്‍ പ്രവേശിക്കാമെങ്കിലും പ്രാര്‍ഥിക്കാന്‍ അനുവാദമില്ലെന്നിരിക്കെയാണ് മന്ത്രിയുടെ പ്രകോപന നീക്കം. ബെന്‍ഗവീറിന്റെ നടപടിയെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദൈനീഹ് ശക്തമായി അപലപിച്ചു. സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി സഊദിയും രംഗത്തെത്തിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0