പള്ളപ്പാടി സിറാജുല്‍ ഇസ്ലാം മദ്‌റസയില്‍ മീലാദ് ക്യാമ്പയിന്‍ പ്രഖ്യാപനമായി

Aug 4, 2025 - 19:57
പള്ളപ്പാടി സിറാജുല്‍ ഇസ്ലാം മദ്‌റസയില്‍ മീലാദ് ക്യാമ്പയിന്‍ പ്രഖ്യാപനമായി

മുള്ളേരിയ: 'സ്‌നേഹ റസൂല്‍ കാലത്തിന്റെ വെളിച്ചം' എന്ന ശീര്‍ശകത്തില്‍ പള്ളപ്പാടി സിറാജുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്റസ 'മദദേ മദീന' മീലാദ് ഫെസ്റ്റ് ക്യാമ്പയിന് പ്രഖ്യാപനമായി. കലാ സാഹിത്യ മത്സരങ്ങള്‍, മൗലിദ്, പ്രകീര്‍ത്തനം, സന്ദേശ പ്രഭാഷണം, റാലി തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. മീലാദ് ക്യാമ്പയിന്‍ പ്രഖ്യാപനം മഹല്ല് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മദക്കത്തിന്റെ അധ്യക്ഷതയില്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് ഹനീഫ് സഅദി കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനവും നടന്നു. മൂന്ന് ടീമുകളായി മൂന്ന് ദിവസങ്ങളിലായി 80 ല്‍ പരം വ്യത്യസ്ത പരിപാടികളില്‍ 180 മത്സരാത്ഥികള്‍ മാറ്റുരക്കും. ഉമര്‍ സഖാഫി മയ്യളം പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഹമീദ് ഫാളിലി മയ്യളം വിഷയാവതരണം നടത്തി. ജമാഅത്ത് സെക്രട്ടറി ഹസ്സൈനാര്‍ നൂഞ്ചം, ജുനൈദ് ഹിമമി സഖാഫി തുപ്പക്കല്‍, അര്‍ഷിദ് ഹിമമി സഖാഫി ഏണിയാടി തുടങ്ങിയവര്‍ സംബന്ധിച്ചു. 

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0