സ്റ്റാറ്റസ് നോട്ടിഫിക്കേഷന്‍; അപ്‌ഡേറ്റിനൊരുങ്ങി വാട്ട്‌സ്ആപ്പ്
ന്യൂ ഡല്‍ഹി: സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഏറെ പ്രിയപ്പെട്ട മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് സ്റ്റാറ്റസ് നോട്ടിഫിക്കേഷന്‍ എന്ന പുതിയ ഫീച്ചര്‍ കൊണ്ട് വരുന്നു. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ അപ്‌ഡേറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാം സെലക്ട് ചെയ്യുന്ന കോണ്‍ടാക്റ്റുകളില്‍ നിന്ന് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോള്‍ അപ്‌ഡേറ്റുകള്‍ നോട്ടിഫിക്കേഷനായി അറിയിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഇത് വൈകാതെ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



