തെരുവ് നായ ശല്യം; സര്‍ക്കാരിനെയും മൃഗ സ്നേഹിയേയും വിമര്‍ശിച്ച് ഹൈക്കോടതി

Jul 29, 2025 - 12:58
Jul 29, 2025 - 12:59
തെരുവ് നായ ശല്യം; സര്‍ക്കാരിനെയും മൃഗ സ്നേഹിയേയും വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: വ്യാപകമായ തെരുവ് നായ ശല്യത്തിന് പിന്നാലെ സര്‍ക്കാരിനെയും മൃഗ സ്നേഹിയേയും വിമര്‍ശിച്ച് ഹൈക്കോടതി. തെരുവുനായ പ്രശ്നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. 'എല്ലാ തെരുവുനായകളെയും നല്‍കാം. കൊണ്ടു പൊയ്ക്കോളൂ' വെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. തെരുവുനായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. നാലുമാസം കൊണ്ട് 1,31,244 പേര്‍ക്കാണ് സംസ്ഥാനത്ത് തെരുവ് നായകളുടെ കടിയേറ്റത്. അഞ്ച് മാസത്തിനുള്ളില്‍ 16 പേര്‍ പേവിഷബാധയേറ്റ് മരണപ്പെടുകയും ചെയ്തെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തെരുവ്നായ ആക്രമണത്തില്‍ എത്ര എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0