സാരി ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Jul 22, 2025 - 14:18
സാരി ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍കോട്: വീട്ടില്‍ സാരി ഉപയോഗിച്ച് ഊഞ്ഞാല്‍കെട്ടി കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അന്യസംസ്ഥാന തൊഴിലാളിയായ ആന്ധ്ര ചിറ്റൂര്‍ സ്വദേശിയും കാസര്‍കോടു നാലാംമൈലില്‍ താമസക്കാരനുമായ മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖാണ്(12) മരിച്ചത്. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്തു മാതാവിന്റെ സാരിയെടുത്തു ഊഞ്ഞാല്‍കെട്ടി ആടുന്നതിനിടയില്‍ സാരി കഴുത്തില്‍ കുരുങ്ങുകയായിരുന്നു. പിതാവ് ജോലിക്കായി വീട്ടില്‍ നിന്നു പോയതായിരുന്നു. മാതാവ് കടയില്‍ പോയ സമയത്താണ് ദാരുണ സംഭവുമണ്ടായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0