ലഹരിമുക്ത ഭാവിക്ക് പ്രതിജ്ഞയുമായി മര്‍കസ് മൈമന്‍ വിദ്യാര്‍ഥികള്‍
മൊഗ്രാല്‍ പുത്തൂര്‍: സമൂഹത്തില്‍ വിനാശം വിതക്കുന്ന ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളില്‍ ബോധം വളര്‍ത്തുന്നതിനായി മര്‍കസുല്‍ മൈമന്‍ ദര്‍സ് & ദഅവാ വിദ്യാര്‍ത്ഥികള്‍ ലഹരി ബോധവല്‍കരണ യജ്ഞം ആചരിക്കുന്നു. ടൈം ടേബിള്‍ കാര്‍ഡിലൂടെ ലഹരിമുക്ത ബോധവല്‍കരണ സന്ദേശങ്ങള്‍ ആയിരം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുകയാണ് പ്രഥമഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ലഹരി വെടിയൂ; ജീവിതം മനോഹരമാക്കൂ, ഒരു നിമിഷത്തെ കൗതുകം ഒരു ആയുഷ്‌കാലം തീരാദുരിതം എന്നീ മെസേജുകളാണ് കാര്‍ഡില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. സന്ദേശ കാര്‍ഡ് പ്രകാശന ചടങ്ങില്‍ മര്‍കസുല്‍ മൈമന്‍ മുദരിസ് സയ്യിദ് ബദ്‌റുദ്ധീന്‍ അല്‍ ഹികമി, ജനറല്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



