ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി
ഷാര്‍ജ: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു സതീഷ്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പുറത്തു വന്നതിന് പിന്നാലെയാണ് കമ്പനി നടപടി. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യ സതീഷില്‍ നിന്നും ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് നേരിട്ടതായി കുടുംബം ആരോപിച്ചിരുന്നു. പീഡനങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംശയ രോഗിയും കടുത്ത മദ്യപാനിയുമായ സതീഷ് അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അതുല്യയുടെ അമ്മ മൊഴിയില്‍ പോലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



