മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന് ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുന്നു
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങള്‍ കാഴ്ച വെച്ച് വ്യത്യസ്തമായ രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ സംഭാവനകള്‍ ചെയ്ത വ്യക്തിക്ക് ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുന്നു. ശൈഖ് അബൂബക്കര്‍ ലുറേറ്റ് അവാര്‍ഡ് ഫോര്‍ എജ്യുകേഷണല്‍ എക്‌സലന്‍സ് എന്ന പേരിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ ശാശ്വതവും വിപ്ലവകരവുമായ സംഭാവനകള്‍ നല്‍കിയ അസാധാരണ വ്യക്തികളെ ആദരിക്കുന്നതിനായാണ് അവാര്‍ഡ്.
പഠന ആവാസവ്യവസ്ഥയെ പുനര്‍രൂപകല്‍പ്പന ചെയ്യുകയും വിദ്യാഭ്യാസ അസമത്വങ്ങളെ ധൈര്യത്തോടും ബോധ്യത്തോടും കൂടി അഭിസംബോധന ചെയ്യുകയും ചെയ്ത അധ്യാപകര്‍, പരിഷ്‌കര്‍ത്താക്കള്‍, ദര്‍ശകര്‍ എന്നിവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അധ്യാപനത്തിലൂടെയോ, ഗവേഷണത്തിലൂടെയോ, നേതൃത്വത്തിലൂടെയോ, നയപരമായ ഇടപെടലുകളിലൂടെയോ , അല്ലെങ്കില്‍ താഴെത്തട്ടിലുള്ള ഇടപെടലുകളിലൂടെയോ , വിദ്യാഭ്യാസ മേഖലയിലെ സേവനം, സര്‍ഗ്ഗാത്മകത, സാമൂഹിക സ്വാധീനം എന്നിവയുടെ ഉയര്‍ന്ന ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തികളെ ആദരിക്കാനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അവരുടെ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ വിശദമാക്കുന്ന 5 മിനുട്ടില്‍ കവിയാത്ത വീഡിയോ, നാല് എ ഫോറില്‍ കവിയാത്ത റിപ്പോര്‍ട്ട്, റഫറന്‍സ് എന്നിവ safeduaward@gmail.com എന്ന മെയിലിലേക്ക് ഓഗസ്ത് 5 ന് മുമ്പ് അയക്കേണ്ടതാണ്. വിദ്യാഭ്യാസ മേഖലയില്‍ വ്യത്യസ്തമായ സേവനങ്ങള്‍ കാഴ്ചവെച്ചവര്‍ക്ക് നേരിട്ടോ മറ്റുള്ളവര്‍ക്ക് നോമിനേറ്റ് ചെയ്യുകയോ ആവാം. എന്‍ട്രികളില്‍ പ്രത്യേക ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരെഞ്ഞെടുക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകുന്ന വിവിധ പദ്ധതികളാണ് ശൈഖ് അബുബക്കര്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ സിവില്‍ സര്‍വ്വീസ്, സി എ , സി എം എ, നിയമം, ഗവേഷണം, ടെക്‌നോളജി, മെഡിസിന്‍ എന്‍ജിനീയരിങ് തുടങ്ങിയ മേഖലയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ശൈഖ് അബുബക്കര്‍ ഫൗണ്ടേഷനു കീഴില്‍ മെന്റര്‍ഷിപ്പും സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



