മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ 'ഹിജ്‌റ എക്സ്പെഡിഷന്‍' ഇന്ന്
പുത്തിഗെ: 'മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഡോ: ഫാറൂഖ് നഈമി കൊല്ലം നേതൃത്വം നല്‍കുന്ന 'ഹിജ്‌റ എക്സ്പെഡിഷന്‍' മഹബ്ബത്തിന്റെ ദൃശ്യ വിരുന്ന് ഇന്ന് ഞായര്‍ വിദ്യാനഗര്‍ സ്റ്റേഡിയം കോര്‍ണറിലെ സണ്‍റൈസ് പാര്‍ക്കില്‍ നടക്കും.
ഇന്ന് ഞായര്‍ രാവിലെ 8 മണിക്ക് നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി നേതൃത്വം നല്‍കി .രാവിലെ 10 ന് നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പതാക ഉയര്‍ത്തി. വൈകിട്ട് 5 ന് നടക്കുന്ന ബുര്‍ദ : മജ്‌ലിസിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. 6 മണിക്ക് നടക്കുന്ന എക്‌സ്പഡിഷന്‍ പ്രോഗ്രാമില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ആമുഖപ്രഭാഷണം നടത്തും ഡോക്ടര്‍ ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍ മിനിസ്റ്റേറ്റ്, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, സയ്യിദ് ഇബ്രാഹിം തങ്ങള്‍ ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി തങ്ങള്‍, ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി മാന്യ, ഹാജി അമീറലി ചൂരി, അബൂബക്കര്‍ ഹാജി ബേവിഞ്ച, സി പി അബ്ദുള്ള ഹാജി ചെരുമ്പ, ഹസൈനാര്‍ സഖാഫി കുണിയ, റഈസ് മുഈനി, ബാദുഷ സഖാഫി, സിദ്ധീഖ് സഖാഫി ബായാര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ഇല്യാസ് കൊറ്റുമ്പ, ബഷീര്‍ മങ്കയം, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍ സംബന്ധിക്കും. സ്വാഗത സംഗം കണ്‍വീനര്‍ അഹ്‌മദ് സഅദി ചെങ്കള സ്വാഗതവും മുഹമ്മദ് ടിപ്പു നഗര്‍ നന്ദിയും പറയും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



