മിഥുന്റെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍; മൂന്നു ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി

Jul 18, 2025 - 17:15
Jul 18, 2025 - 17:16
മിഥുന്റെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍; മൂന്നു ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി

കൊല്ലം: സ്‌കൂളില്‍ കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍  വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെയും നടപടിയുണ്ടാകും. സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജക്ക് സസ്‌പെന്‍ഷന്‍ നല്‍കി. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ സ്‌കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അധ്യാപകരുടെ മനോഭാവം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0