'ഹിജ്റ എക്‌സ്‌പെഡിഷന്‍' വിളംബര ദിനം ഇന്ന്

Jul 18, 2025 - 11:20
Jul 18, 2025 - 11:43
'ഹിജ്റ എക്‌സ്‌പെഡിഷന്‍' വിളംബര ദിനം ഇന്ന്
'ഹിജ്റ എക്‌സ്‌പെഡിഷന്‍' വിളംബര ദിനം ഇന്ന്

പുത്തിഗെ: മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഡോ: ഫാറൂഖ് നഈമി കൊല്ലം നേതൃത്വം നല്‍കുന്ന  'ഹിജ്റ എക്‌സ്‌പെഡിഷന്‍' മഹബ്ബത്തിന്റെ ദൃശ്യ വിരുന്ന് ഈ മാസം 20 ന് വിദ്യാനഗര്‍ സ്റ്റേഡിയം കോര്‍ണറിലെ സണ്‍റൈസ് പാര്‍ക്കില്‍ നടക്കും. പരിപാടി വിളംബരം ചെയ്ത് ഇന്ന് സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ ജുമുഅ പ്രഭാഷണം, ജന സമ്പര്‍ക്കം, സര്‍ക്കിള്‍ തല സംഗമങ്ങള്‍, വിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയ പരിപാടികള്‍ നടക്കും. വിവിധ പരിപാടികള്‍ക്ക് സയ്യിദ് അലവി തങ്ങള്‍, ഹസബുള്ളാഹ് തളങ്കര, കുഞ്ഞിക്കോയ തങ്ങള്‍, ഷാഫി ഹാജി ബെവിഞ്ച, റഊഫ് തെക്കില്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, സി എം എ ചേരൂര്‍, ഖലീല്‍ തളങ്കര, ഷംസുദ്ദീന്‍ കോളിയാട്, ഖാദിര്‍ ഹാജി മാന്യ, ഷാഫി സഖാഫി, അഹ്‌മദ് സഅദി ചെങ്കള, സലീം കോപ്പ, കെ വി അബൂബക്കര്‍, ഹനീഫ് പയോട്ട, അബ്ബാസ് പൈച്ചാര്‍, ഉമര്‍ കോപ്പ, മഡ്ക്കം അബ്ദുറഹ്‌മാന്‍, അബ്ദുറഹ്‌മാന്‍ ഓട്ടോ പന്നിപ്പാറ, മുഹമ്മദ് ഹാജി ചെട്ടുംകുഴി, അലി ഹിമമി, മുഹമ്മദ് ടിപ്പുനഗര്‍, അബ്ദുല്‍ ഖാദിര്‍ ഹിമമി ചേരൂര്‍, മനാസ് ഹിമമി, ഹാഫിസ് ശുഹൈബ് ഹിമമി, അഷ്റഫ് ഹിമമി, ആസിഫ് ഹിമമി ചൗക്കി, സഈദ് ഹിമമി ആലമ്പാടി, ശിഹാബ് ഹിമമി ഉളിയത്തടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0