സാഹിത്യോത്സവുകള്‍ നന്മയാര്‍ന്ന സമൂഹത്തെ സൃഷ്ടിക്കുന്നു: നിര്‍മ്മല്‍ കുമാര്‍
കളത്തൂര്‍: എസ് എസ് എഫ് സാഹിത്യോത്സവ് നന്മയാ സമൂഹത്തെ സൃഷ്ടിക്കുന്നുവെന്ന് പ്രാസംഗികനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ നിര്‍മ്മല്‍ കുമാര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് കളത്തൂര്‍ താജുല്‍ ഉലമ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളും സമൂഹങ്ങളും അകന്നു പോകുന്ന ഈ കാലത്ത് ഫാമിലിയില്‍ നിന്ന് തുടങ്ങുന്ന സാഹിത്യോത്സവുകള്‍ വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്.ഫലപ്രദമായ മത്സരങ്ങള്‍ സെലക്ട് ചെയ്ത് കുട്ടികളെ മത്സരത്തില്‍ മാത്രം വിജയിപ്പിച്ച് അവസാനിപ്പിക്കുന്നതിന് പകരം ജീവിതം വിജയം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. ഓരോരുത്തരുടെയും ജീവിതത്തെ അടയാളെ പെടുത്തുന്നു എന്നത് തന്നെയാണ് സാഹിത്യോത്സവിനെ മികവുറ്റതാക്കുന്നത്.
സഹീദ് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുര്‍ഷിദ് പുളിക്കൂര്‍ സാഹിത്യ പ്രഭാഷണം നടത്തി.മൊയ്ദു സഅദി ചേരൂര്‍,സുലൈമാന്‍ കരിവെള്ളൂര്‍,ഹനീഫ് സഅദി കുമ്പോല്‍,ഫാറൂഖ് സഖാഫി കര, ഫൈസല്‍ സഖാഫി കര, ബാലകൃഷ്ണ മാഷ്,മൂസ സഖാഫി,മൂസ മുസ്ലിയാര്‍,മുഹമ്മദ് മദീന, അബ്ദുറഹ്‌മാന്‍ സാരി സന്‍സാര്‍,ആബിദ് ഫാലിളി, അക്ബര്‍ സഅദി, നസീര്‍ ഹിമമി, റിഫായി ഹിഷാമി, വാസിഹ് സഖാഫി സംബന്ധിച്ചു അബ്ദുറഹ്‌മാന്‍ സഅദി സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
2
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



