ഗുജറാത്തില്‍ പാലം തകര്‍ന്നു വീണ് ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
ഗുജറാത്ത്: മധ്യ ഗുജറാത്തിലെ ഗംഭിറ പാലം തകര്‍ന്നു വീണു. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലം പുലര്‍ച്ചെ 7:30 യോടെയാണ് തകര്‍ന്ന് വീണത്. ദാരുണ സംഭവത്തിനു പിന്നാലെ നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്ക് പതിക്കുകയും ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അപകടത്തില്‍പ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ നേരത്തെതന്നെ ഈ പാലം അറിയപ്പെട്ടിരുന്നു. അപകടം സംഭവിക്കുമ്പോള്‍ പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. 900 മീറ്റര്‍ നീളവും 23 തൂണുകളുമുള്ള ഈ പാലം ആനന്ദ് - വഡോദര നഗരങ്ങള്‍ക്കിടയിലെ പ്രധാന ഗതാഗതമാര്‍ഗ്ഗമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



