വെയിറ്റേജ് മാറ്റിയതിന് പിന്നാലെ കീം പരീക്ഷാഫലം ഹൈകോടതി റദ്ദാക്കി

Jul 9, 2025 - 14:42
വെയിറ്റേജ് മാറ്റിയതിന് പിന്നാലെ കീം പരീക്ഷാഫലം ഹൈകോടതി റദ്ദാക്കി

കൊച്ചി: പരീക്ഷ ഫലത്തിന്റെ വെയിറ്റേജ് മാറ്റിയതിന് പിന്നാലെ കീം പരീക്ഷാഫലം ഹൈകോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. പ്രവേശന നടപടികള്‍ തുടങ്ങാനിരിക്കെയാണ് സര്‍ക്കാരിന് ഹൈകോടതിയില്‍ നിന്നും വലിയ തിരിച്ചടിയുണ്ടായത്. ഹൈകോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0