മംഗലാപുരം കാസര്‍ഗോഡ് റൂട്ടില്‍ 'രാജഹംസ' എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു
കാസര്‍കോട്: മംഗലാപുരം കാസര്‍ഗോഡ് റോഡില്‍ യാത്രക്കാര്‍ക്ക് വേഗതയും സുഖസൗകര്യവും ഉറപ്പാക്കി കര്‍ണാടക ആര്‍.ടി.സി.യുടെ 'രാജഹംസ' എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ച് ആരംഭിച്ച സര്‍വീസ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. മറ്റു സര്‍വീസിനേക്കാള്‍ ചെറിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനും സുഖകരമായ യാത്ര പ്രദാനം ചെയ്യാനും ഈ ബസുകള്‍ക്ക് കഴിയുന്നു എന്നാണ് 'രാജഹംസ' എക്സ്പ്രസിന്റെ പ്രത്യേകത. കാസര്‍കോട് നിന്ന് മംഗളൂരിലേക്ക് 100 രൂപയും കുമ്പളയില്‍ നിന്ന് മംഗളൂരിലേക്ക് 80 രൂപയും കാസര്‍കോട് നിന്ന് കുമ്പളയിലേക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ദിവസേന രണ്ട് രാജഹംസ ബസുകളാണ് കാസര്‍കോട്-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഓരോ ബസും ആറ് ട്രിപ്പുകള്‍ വീതം നടത്തുന്നുണ്ട്. മംഗളൂരില്‍ നിന്ന് രാവിലെ 6.30, 7.30, 10.30, 11.30, ഉച്ചതിരിഞ്ഞ് 3.00, 3.30 എന്നീ സമയങ്ങളിലാണ് ബസുകള്‍ പുറപ്പെടുന്നത്. കാസര്‍കോട് നിന്ന് രാവിലെ 8.30, 9.30, ഉച്ചതിരിഞ്ഞ് 1.00, 1.30, വൈകുന്നേരം 5.00, 5.30 എന്നീ സമയങ്ങളിലും സര്‍വീസുകള്‍ ലഭ്യമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



