സൂംബ ഡാന്‍സ് സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കരുത് - എസ് ജെ എം ബദിയടുക്ക റൈഞ്ച്
ബദിയടുക്ക: സൂംബ ഡാന്‍സ് സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും എതിര്‍ക്കുന്നവരുമായി ചര്‍ച്ച നടത്തണമെന്നും സുന്നി ജംഈയ്യത്തുല്‍ മുഅല്ലിമീന്‍ ബദിയടുക്ക റൈഞ്ച് ജനറല്‍ ബോഡി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുനവ്വിറുല്‍ ഇസ്ലാം സുന്നി മദ്‌റസയില്‍ നടന്ന യോഗത്തില്‍ റൈഞ്ച് പ്രസിഡന്റ് മുബീന്‍ അഹ്‌സനി ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്‌റഫ് സഖാഫി ഖിറാഅത്ത് അവതരിപ്പിച്ചു. മോഡല്‍ ക്ലാസിന് റിഷാദ് സഖാഫി നേതൃത്വം നല്‍കി. പ്രതീക്ഷയുടെ പുതുവര്‍ഷം എന്ന വിഷയത്തില്‍ കെ പി മുഹമ്മദ് മുസ്ലിയാര്‍ പ്രബന്ധം അവതരിപ്പിച്ചു. ഉമര്‍ സഖാഫി മയ്യളം ന്യൂസ് റീഡിംഗ് നടത്തി. അബ്ദുല്‍ റഹ്‌മാന്‍ സഅദി പള്ളപ്പാടി, മുഹമ്മദ് ഹനീഫ് സഅദി കാമില്‍ സഖാഫി,
അബൂബക്കര്‍ സഅദി, അശ്‌റഫ് സഖാഫി പള്ളപ്പാടി, ശിഹാബുദ്ധിന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. റിശാദ് സഖാഫി സ്വാഗതവും ഷംഷാദ് ഹിമമി സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



