കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം 122 കോടി രൂപകൂടി അനുവദിച്ചു

Jun 27, 2025 - 14:08
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍  സഹായം 122 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായമായി കെഎസ്ആര്‍ടിസിക്ക്  ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 388 കോടി രൂപ മുന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കു പുറമെ 676 കോടി രൂപ അധികമായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0