സമസ്ത സ്ഥാപക ദിനം മൈമൂന്‍ നഗറില്‍ പ്രൗഢമായി
മൊഗ്രാല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം സ്ഥാപക ദിനം മൈമൂന്‍ നഗര്‍ മുനീറുല്‍ ഇസ്ലാം മദ്രസയില്‍ സമുചിതമായി ആചരിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഹാജി റഹ്‌മാനിയ പതാക ഉയര്‍ത്തി. അബ്ദുള്ള മുസ്ലിയാരുടെ അധ്യക്ഷതയില്‍ മുദരിസ് മുഹമ്മദ് ഇര്‍ഫാന്‍ സഖാഫി അല്‍ ഹികമി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം അബ്ദുല്‍ റസാഖ് സഖാഫികോട്ടകുന്ന്, എസ് വൈ എസ് സോണ്‍ സെക്രട്ടറി മൊയ്ദു പേരാല്‍,അബ്ദുള്ള അമാനി, സുഹൈല്‍ സഖാഫി, രിഫാഹീ ഹിഷാമി പ്രസംഗിച്ചു. ലോക രാജ്യങ്ങള്‍ തമ്മിലുണ്ടായ യുദ്ധത്തിന് പിറകെ ലോക സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
2



