സമാധാനപ്രിയരെ നമുക്ക് എന്ത് ചെയ്യാനാവും

Jun 24, 2025 - 12:01
സമാധാനപ്രിയരെ നമുക്ക് എന്ത് ചെയ്യാനാവും

ലോക ഭൂപടം ചോരക്കറ കൊണ്ടും കണ്ണീരു കൊണ്ടും ദാരിദ്ര്യം കൊണ്ടും സംഘര്‍ഷഭീതിയിലാക്കിയിരിക്കുന്നു. യുദ്ധം കൊണ്ടും സംഘര്‍ഷം കൊണ്ടും സമാധാനം നഷ്ടമായിക്കൊണ്ടിരിക്കുന്നു .സാമ്രാജ്യത്വ താല്‍പര്യവും സയണിസവും അതിന്റെ ഭാഗമാണ്. അക്രമണോത്സുകത കാരണം സ്വസ്ഥതയും സുരക്ഷയും നഷ്ടമായിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിലേക്കും ദാരിദ്ര്യത്തിലേക്കും ലോകരാജ്യങ്ങള്‍ കൂപ്പുകുത്തി കൊണ്ടിരിക്കുന്നു. ഒരുഭാഗത്ത് യുദ്ധകോപ്പുകള്‍ വിപണനം ചെയ്യുന്നതിന്റെ തിരക്കിലും അത് മനുഷ്യരില്‍ തൊടുത്തു വിടുന്ന തിരക്കിലുമാണ്. മറുഭാഗത്ത് റഷ്യയും യുക്രൈനും തമ്മിലുള്ള തീക്ഷണമായ യുദ്ധം, ഇസ്റാഈലിന്റെ ഫലസ്തീന്‍ അതിക്രമം, യു എസും റഷ്യയും തമ്മിലുള്ള ശത്രുത, ഇറാനും യു എസും തമ്മിലുള്ള വൈരം, അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിദ്വേഷം, യൂറോപ്യന്‍ യൂണിയനും റഷ്യയും തമ്മിലുള്ള അകല്‍ച്ച, യു കെയും റഷ്യയും തമ്മിലുള്ള ശത്രുത, യു എസും വെനസ്വേലയും തമ്മിലുള്ള പ്രശ്നങ്ങള്‍, യമനും സഊദി അറേബ്യയും തമ്മിലുള്ള തര്‍ക്കം, തുര്‍ക്കിയും യു എസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍, ഉത്തര കൊറിയയും റഷ്യയും യുക്രൈനും തമ്മിലുള്ള തീക്ഷണമായ യുദ്ധം, ചൈനയും യു എസും തമ്മിലുള്ള ദിന്നത, ഇസ്റാഈലും സിറിയയും തമ്മിലുള്ള സം ഘര്‍ഷം, യു എസും വെനസ്വേലയും തമ്മില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്നു. സമാധാനത്തിനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കെ മിസൈല്‍ ആക്രമണങ്ങളില്‍ സാരമായ നാഷനഷ്ടങ്ങളുണ്ടായി. ഇറാനില്‍ നിന്നും ലബനാനില്‍ നിന്നും ആയുധങ്ങള്‍ ഗസ്സയിലെ ഹമാസിനും ലബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും എത്തിച്ചു നല്‍കിയത് ബെഹ്നാം ശഹരിയാണെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. പടിഞ്ഞാറന്‍ ഇറാനിലൂടെ യാത്ര ചെയ്യുകയായിരുന്ന ശഹരിയെ ഇസ്‌റാഈലില്‍ നിന്ന് മിസൈല്‍ അയച്ച് കൊലപ്പെടുത്തുകയായിരുന്നു. സമാധാനത്തിന്റെ ലോകത്തെയാണ് നമ്മള്‍ ആഗ്രഹിക്കേണ്ടത്. യുദ്ധഭീതി മൂലം ലോകത്തിന്റെ സമാധാനം തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.
മിഡില്‍ ഈസ്റ്റും വടക്കേ ആഫ്രിക്കയും ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷാവസ്ഥ കാരണം ദക്ഷിണേഷ്യയും സമാധാനം നഷ്ടപ്പെട്ട പ്രദേശമായി റഷ്യ മാറിയിരിക്കുന്നു. ആയുധങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതിന് പകരം പരിഹാരത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, നയതന്ത്ര വാതിലുകള്‍ തുറക്കേണ്ടതുണ്ട് .ഒരു യുദ്ധവും പരിഹാരമല്ല. ആവുകയുമില്ല. ഐക്യരാഷ്ട്രസഭയും വിറ്റോ പവര്‍ ഉള്ള രാജ്യങ്ങളും സമാധാനത്തിനായി ശക്തമായി നിലകൊള്ളണം. നിഷ്‌ക്രിയത്വത്തില്‍ നിന്ന് ബോധ്യത്തിലേക്ക് വരുകയും വേണം.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0