ആദൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; അഞ്ചു പേര്‍ക്കെതിരെ കേസ്

Jun 22, 2025 - 16:55
ആദൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; അഞ്ചു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ആദൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ഷൂസ് ധരിച്ച് ക്ലാസില്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ബെഞ്ച് ദേഹത്തിട്ട് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായുമാണ് പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആദൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം. ഷൂസ് ധരിച്ച് ക്ലാസിന് എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ തടഞ്ഞു നിര്‍ത്തി അശ്ലീലം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈകൊണ്ട് അടിക്കുകയും തള്ളി വീഴ്ത്തുകയും ചെയ്തു. നിലത്തു വീണതോടെ ബെഞ്ച് എടുത്തു ദേഹത്തിടുകയും കൈയില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Angry Angry 3
Sad Sad 2
Wow Wow 0