അനാഥമായി ബദിയടുക്കയിലെ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മാരക ഗ്രന്ഥാലയം

Jun 22, 2025 - 14:13
അനാഥമായി ബദിയടുക്കയിലെ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മാരക ഗ്രന്ഥാലയം

ബദിയടുക്ക: അനാഥമായി ബദിയടുക്കയിലെ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മാരക ഗ്രന്ഥാലയം. പ്രശസ്ത കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മരണാര്‍ത്ഥം ബദിയടുക്ക പഞ്ചായത്ത് സ്ഥാപിച്ച ലൈബ്രറിയാണ് വര്‍ഷങ്ങളായി നാഥനില്ലാതെ, അനാഥമായി കാടുകയറി കിടക്കുന്നത്. വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന ലൈബ്രറിയുടെ വാതിലും ജനാലയും തുരുമ്പെടുത്തും ചിതലരിച്ചും നശിച്ചുകൊണ്ടിരിക്കുന്നു. പഞ്ചായത്തിന്റെ വകയായുള്ള  പുസ്തകങ്ങളും പലരും സൗജന്യമായി നല്‍കിയ പുസ്തകങ്ങളും ഇവിടെയുണ്ട്. രണ്ട് പ്രധാന സ്‌കൂളുകള്‍ക്ക് സമീപമുള്ള ലൈബ്രറി പുതിയ ഭാവത്തോടെ സജീവമായാല്‍ വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും ഏറെ ഫലപ്രദമാവും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0