ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം
അമേരിക്ക: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.
അമേരിക്കയുടെ എല്ലാ വിമാനങ്ങളും ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഫോര്‍ഡോ ന്യൂക്ലിയര്‍ ക്യാമ്പില്‍ അമേരിക്കയുടെ ബോംബ് വര്‍ഷിക്കുന്നതിന് തൊട്ടുമുന്‍പ് ഇസ്രയേല്‍ അതിന് വേണ്ട സാഹചര്യങ്ങളെല്ലാം അവരുടെ ഭാഗത്ത് നിന്ന് ഒരുക്കിയിരുന്നു.
ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0