ഒറ്റ പാസുമായി ഫാസ്ടാഗ്; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഗതാഗത കുരുക്ക് സുഗമമാക്കാന്‍ ഒറ്റ പാസുമായി ഫാസ്ടാഗ്. ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് ഓഗസ്റ്റ് 15 മുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ആക്ടിവേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അതല്ലെങ്കില്‍ 200 ഹൈവേ യാത്രകള്‍ക്കോ 3000 രൂപ വിലവരുന്ന പാസിന് സാധുത ഉണ്ടായിരിക്കും. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്കായി മാത്രമാണ് ഈ പാസ് ലഭ്യമാവുക. രാജമാര്‍ഗ് യാത്ര ആപ്പ് വഴിയും എന്‍എച്ച്എഐ, മോര്‍ത്ത് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയും ഈ സേവനം ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ഈ പദ്ധതി ടോള്‍ ബൂത്തുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുമെന്നും, നിരക്കുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കുമെന്നും, ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നും ഗതാഗത മന്ത്രി മന്ത്രി പറഞ്ഞു. ഇത് രാജ്യത്തുടനീളമുള്ള സ്വകാര്യ വാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം, ടോള്‍ പ്ലാസകളിലെ ടോള്‍ പിരിവിന്റെ 98% ശതമാനത്തിലധികവും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്.
What's Your Reaction?






