പെട്രോള്‍ പമ്പുകളിലെ ശുചിമുറിയില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക്; ഉത്തരവുമായി ഹൈക്കോടതി

തിരുവനന്തപുരം: പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന ഉത്തരവുമായി ഹൈക്കോടതി. പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമായി പമ്പിലെ ശുചിമുറികള്‍ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്.
What's Your Reaction?






