ഹോസ്പിറ്റലില്‍ നിന്നും ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പി കഷ്ണം; മരുന്ന് കമ്പനിക്കെതിരെ പരാതിയുമായി കുടുംബം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം ഉള്ളതായി പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയപ്പോള്‍ പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിര്‍ദ്ദേശം. വീട്ടില്‍ വന്ന് പൊട്ടിച്ചപ്പോഴാണ് ഗുളികയില്‍ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ചെയര്‍മാന്‍ പറഞ്ഞു.
What's Your Reaction?






