പശ്ചിമേഷ്യ സംഘര്‍ഷം; അമേരിക്കയോട് ബങ്കര്‍ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

ടെഹ്റാന്‍: ആറാം ദിവസവും സംഘര്‍ഷ ഭൂമിയായി പശ്ചിമേഷ്യ. ഇസ്രേയേല്‍ കുടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ അമേരിക്കയോട് ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ക്ക് 20 അടി നീളവും 30,000 പൗണ്ട് ഭാരവുമുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ലക്ഷ്യത്തിനുള്ളില്‍ 200 അടി ആഴത്തില്‍ തുളച്ചുകയറി പിന്നീട് പൊട്ടിത്തെറിക്കാന്‍ കഴിവുളള ബോംബുകളാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാന്റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ്. അത് തകര്‍ക്കുന്നതിനാണ് അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ അമേരിക്ക ഇതിനോട് പ്രതികരിച്ചട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ടെല്‍ അവീവില്‍ ഫത്താ മിസൈലുകള്‍ ഉപയോ?ഗിച്ച് ഇറാന്‍ ആക്രമിച്ചു എന്നുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ദ ഓപ്പണര്‍ എന്ന് അര്‍ത്ഥം വരുന്ന ഫത്ത മിസൈലുകള്‍ ഇറാന്‍ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈപ്പര്‍സോണിക് മിസൈലാണെന്നാണ് റിപ്പോര്‍ട്ട്. വ്യത്യസ്ത ദിശകളിലും ഉയരങ്ങളിലും നീങ്ങുന്നതിനാല്‍ ഫത്തയെ മറ്റൊരു മിസൈലിനും നശിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഐആര്‍ജിസി എയ്റോസ്പേസ് മേധാവി അമീര്‍ അലി ഹാജിസാദെ അഭിപ്രായപ്പെടുന്നത്.
What's Your Reaction?






