എസ് എസ് എഫ് പുത്തിഗെ സെക്ടര്‍ സാഹിത്യോത്സവിന് പരിസമാപ്തി കട്ടത്തടുക്ക ജേതാക്കള്‍

കട്ടത്തടുക്ക: എസ് എസ് എഫ് പുത്തിഗെ സെക്ടര്‍ 32 -ാം എഡിഷന്‍ സാഹിത്യോത്സവ് കട്ടത്തടുക്കയില്‍ സമാപിച്ചു. രണ്ട് ദിവസം നീണ്ട് നിന്ന പരിപാടിയില്‍ 300 ല്‍ പരം വിദ്യാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ മത്സരിച്ചു. കട്ടത്തടുക്ക ഒന്നാം സ്ഥാനവും മദീന മഖ്ദും രണ്ടാം സ്ഥാനവും രിഫാഈ നഗര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സംഗമത്തില്‍ സെക്ടര്‍ പ്രസിഡന്റ് ഉമ്മര്‍ ഹിമമി യുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സി.എന്‍ ജഅ്ഫര്‍ സന്ദേശ പ്രഭാഷണം നടത്തി. മൂസ സഖാഫി കളത്തൂര്‍, രിഫാഈ ഹിഷാമി ആശംസ അറിയിച്ചു. സെക്ടര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുമീത്ത് അഹ്‌സനി സ്വാഗതവും സെക്ടര്‍ സെക്രട്ടറി മുഷ്ഫിഹ് മുഹിമ്മാത്ത് നഗര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?






