എസ് എസ് എഫ് കുമ്പടാജ സെക്ടര്‍ സാഹിത്യോത്സവ്; തുപ്പക്കല്‍ യൂണിറ്റ് ജേതാക്കള്‍
ബെളിഞ്ച: മുപ്പത്തി രണ്ടാമത് എസ് എസ് എഫ് കുമ്പടാജ സെക്ടര്‍ സാഹിത്യോത്സവില്‍ തുപ്പക്കല്‍ യൂണിറ്റ് ജേതാക്കളായി. ബെളിഞ്ച,മുക്കൂര്‍ രണ്ടും മൂന്നും സ്ഥാനം നേടി. കര്‍ഷക ജീവിതം പ്രമേയമാക്കി ബെളിഞ്ച മഹബ്ബയില്‍ രണ്ട് ദിനങ്ങളിലായി നടന്ന പരിപാടിയില്‍ മഹബ്ബ പ്രസിഡണ്ട് മുഹമ്മദ് അക്കര പതാക ഉയര്‍ത്തി. ഉണ്ണികൃഷ്ണന്‍ അണിഞ്ഞ ഉദ്ഘാടനം ചെയ്തു.
ആറ് വേദികളിലായി പതിനൊന്ന് യൂണിറ്റുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി പങ്കെടുത്തു. തുപ്പക്കല്‍ യൂണിറ്റിലെ ശാദിന്‍ കലാ പ്രതിഭയും കുദിങ്കില യൂണിറ്റിലെ ത്വാഹിര്‍ സര്‍ഗ്ഗ പ്രതിഭയുമായി. സമാപന സംഗമത്തില്‍ എസ് വൈ എസ് ബദിയടുക്ക സോണ്‍ ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി റംഷാദ് ഹിമമി ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ജുനൈദ് ഹിമമി ഗാളിമുഖം സന്ദേശ പ്രഭാഷണം നടത്തി.സര്‍ഗ്ഗ പ്രതിഭക്കുള്ള ഉപഹാരം എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡണ്ട് മുനിയൂര്‍ ഇബ്‌റാഹിം മുസ്ലിയാരും കലാപ്രതിഭക്കുള്ളത് ബദിയടുക്ക സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ അമാനി പൈക്കയും നല്‍കി. എ കെ സഖാഫി കന്യാന ജേതാക്കളെ പ്രഖ്യാപിച്ചു.
അബ്ദുല്ല സുഹ്രി തുപ്പക്കല്‍, മൂസ മദനി, ഹുസൈന്‍ സഖാഫി, യൂസുഫ് മുസ്ലിയാര്‍, എന്‍ കെ അബൂബക്കര്‍, അബൂബക്കര്‍ ഹിമമി സംബന്ധിച്ചു.ഉമറുല്‍ ഫാറൂഖ് സ്വാഗതവും ഇല്യാസ് ബെളിഞ്ച നന്ദിയും പറഞ്ഞു.
What's Your Reaction?






