നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ജമാഅത്ത് ഇസ്ലാമിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് മുഖ്യമന്ത്രി

നിലമ്പൂര്‍: സമൂഹം അംഗീകരിക്കാത്ത ചിലരാണ് ജമാഅത്തെ ഇസ്ലാമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ വഴിക്കടവ് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തെ സംഭവം ജമാഅത്തെ ഇസ്ലാമിയുടെ നിറം വ്യക്തമാക്കുന്നതാണ്. തരിഗാമി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പരാജയപ്പെടുത്താന്‍ ജമാഅത്ത് ഇസ്ലാമി ശ്രമിച്ചു. ബിജെപിയെ സഹായിച്ചുകൊണ്ട് രംഗത്തുണ്ടായിരുന്നത് ജമാഅത്തെ ഇസ്ലാമിയായിരുന്നു. മുസ്ലിം ജനവിഭാഗത്തിലെ ഭൂരിപക്ഷവും ജമാഅത്തെ ഇസ്ലാമിയെ തള്ളിയതാണ്. ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന്റെയും ചാനലിന്റെയും ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും പങ്കെടുത്തില്ല. സി എച്ച് മുഹമ്മദ് കോയ മുസ്ലിം വിഭാഗത്തിലെ എല്ലാ സംഘടനകളുടേയും യോഗത്തിലും പങ്കെടുത്തിട്ടുണ്ടാവും. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ സ്വഭാവത്തില്‍ ഇന്ന് എന്തു മാറ്റമാണ് വന്നിട്ടുള്ളത്.യുഡിഎഫിന് തല്‍ക്കാലം ആവശ്യം നാലു വോട്ട് എങ്ങനെ കിട്ടും എന്ന് നോക്കലാണ്. വിഘടനവാദികളുടെ ആയാലും കടുത്ത വര്‍ഗീയവാദികളുടെ ആയാലും വോട്ട് ഇങ്ങു പോരട്ടെ എന്നാണ് നിലപാട്. ഒരു വിഘടനവാദിയുടെയും വര്‍ഗീയവാദിയുടെയും വോട്ട് വേണ്ട. നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?






