ഇസ്രയേല്‍ എല്ലാ കാലത്തും ലോകസമാധാനം നശിപ്പിക്കുന്ന തെമ്മാടി രാഷ്ട്രം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രയേല്‍ എല്ലാ കാലത്തും ലോകസമാധാനം നശിപ്പിക്കുന്ന തെമ്മാടി രാഷ്ട്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണം ലോകസമാധാനത്തിന് ഭീഷണിയെന്നും ലോകസമാധാനം നശിപ്പിക്കുന്ന നടപടിയാണ് ഇസ്രായേലിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യന്തം സ്‌ഫോടനാത്കമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇറാന് നേരെയുണ്ടായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണ് ഇസ്രയേല്‍. ലോകത്ത് സാധാരണ ഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്ന നിലപാടാണ് ഇസ്രയേലിന്. അമേരിക്കയുടെ പിന്തുണയില്‍ എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് അവര്‍ പുലര്‍ത്തുന്നത്. സമാധാനകാക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
What's Your Reaction?






