ഇസ്രായില്‍ ആക്രമണം; ഇറാന്‍ സൈനിക മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇസ്റാഈല്‍ ഇറാന്‍ ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. തലസ്ഥാനമായ ടെഹ്‌റാനില്‍ വ്യാഴാഴ്ച രാത്രിയില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടത്.
ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇസ്റാഈല്‍ ആക്രമണം. 2024-ല്‍ ഇറാന്‍ ഇസ്റാഈലിന് നേരെ ആദ്യമായി നേരിട്ട് നടത്തിയ ആക്രമണത്തിന് നേതൃത്വം ഹൊസൈന്‍ സലാമിയായിരുന്നു. ഇറാന്റെ മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളെേുണ്ടങ്കിലും ഹൊസൈന്‍ സലാമിയുടെ മരണം മാത്രമാണ് ഇറാന്‍ സ്ഥിരീകരിച്ചിട്ടുള്ളത്.ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
What's Your Reaction?






